പാചക വാതക പ്രതിസന്ധി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന 'വാർ റൂം'; ചുമതലയിൽ 10 ഐഎഎസ് ഉദ്യോഗസ്ഥർ. # Cooking_Gas

 


തിരുവനന്തപുരം
: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യം പാചകവാതക പ്രതിസന്ധിയിലേക്കെന്ന ആശങ്ക നിലനിൽക്കവെ സംസ്ഥാനത്ത് 'എൽപിജി വാർ റൂം' സജ്ജമാക്കി സംസ്ഥാന സർക്കാർ.സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വാർ റൂം പ്രവർത്തിക്കുക.

24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് എൽപിജി വാർ റൂം പ്രവർത്തിക്കുക. മൂന്ന് ഷിഫ്റ്റുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. എൽപിജിയുടെ ആവശ്യകത കണക്കിലെടുത്ത് നടക്കാൻ സാധ്യതയുള്ള പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ എന്നിവ തടയാൻ കർശന നടപടിയുണ്ടാകും.

സിലിണ്ടറുകളിലെ തൂക്കക്കുറവ് പരിശോധിക്കാനും പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതല വാർ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ  നേതൃത്വത്തിൽ ജില്ലാതല വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ പാചകവാതക വിതരണത്തിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തെയാണ് ഇപ്പോൾ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടർ പ്രതിസന്ധി അടുക്കളകളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടല്‍.

 Cooking gas crisis: 24-hour 'war room' in the state.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0