കാസർകോട്:നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
മൃതശരീരത്തിൽ വലിച്ചിഴച്ചതിൻ്റെ പാടുകൾ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ആളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
Dead body found in pit where lift was taken in Nullipadi, Kasaragod, investigation to be done by friends

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.