ആലക്കോട് : തളിപ്പറമ്പ്-കൂർഗ് അതിർത്തി റോഡിൽ മടക്കാട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകന് പരിക്കേറ്റു. തടിക്കടവ് ഗവ. ഹൈസ്കൂളിലെ അധ്യാപകനായ ബാബു (45) ആണ് പരിക്കേറ്റത്.
തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടി പൂർത്തിയാക്കി തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മടകാട് വച്ച് കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് ഏകദേശം 50 മീറ്റർ താഴ്ചയിലേക്ക് വീണു. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്നത് അദ്ദേഹം മാത്രമായിരുന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Car loses control, falls 50 feet; teacher injured.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.