അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്എടുത്തു. # RASH_DRIVE


 തളിപ്പറമ്പ്;
ദമ്പതികളെ ഇടിച്ച ബൈക്ക് യാത്രികനെതിരെ പോലീസ് കേസെടുത്തു. KL-59-C-2253 എന്ന മോട്ടോർ സൈക്കിൾ യാത്രക്കാരനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ചിന്നൈയിലെ പുതിയപുരയിൽ താമസിക്കുന്ന റഷീദ് മനാദ് (54), ഭാര്യ ജമീല (50) എന്നിവർക്കാണ് പരിക്കേറ്റത്.

മാർച്ച് 3 ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. മംഗരയിൽ നിന്ന് ചപ്പാരപ്പടവ് ഭാഗത്തേക്ക് KL-59 N-2936 എന്ന മോട്ടോർ സൈക്കിളിൽ ഇരുവരും സഞ്ചരിക്കുമ്പോൾ ചപ്പാരപ്പടവ് എംഎഎച്ച് ആശുപത്രിക്ക് സമീപം അമിത വേഗതയിൽ വന്ന KL-59-C-2253 എന്ന മോട്ടോർ സൈക്കിൾ ഇവരെ ഇടിച്ചുതെറിപ്പിച്ചു.

 Case filed against man who hit couple while riding bike recklessly.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0