വന്ദേ ഭാരത് എക്സ്പ്രസിന്റെ ടോയ്‌ലറ്റിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ. #Vande_Bharath_Express

 


മുംബൈ:
വന്ദേ ഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭലെയെ ഇന്ന് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഡിസംബർ 27 ന് മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ 22225) സംഭവം നടന്നത്.

കോച്ച് സി-16 ന്റെ ടോയ്‌ലറ്റിനുള്ളിൽ പാമ്പിനെ കണ്ടെത്തി. പിന്നീട്, റെയിൽവേ ജീവനക്കാർ ടോയ്‌ലറ്റ് പൂട്ടി കൺട്രോൾ റൂമിൽ അറിയിച്ചു. ട്രെയിൻ സോളാപൂരിലെത്തിയ ശേഷമാണ് പാമ്പിനെ പിടികൂടിയത്. ആർപിഎഫിന്റെ വിശദമായ അന്വേഷണത്തിന് ശേഷമാണ് ജഗനെ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിനെ സഹായിച്ചു. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 A terrible act....! A young man released a snake in the toilet of Vande Bharat Express; arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0