കോഴിക്കോട് എസ്‌ഐക്ക് കുത്തേറ്റു; പ്രതി അറസ്റ്റിൽ. #SI_Stabbed


 കോഴിക്കോട്:
കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു. എസ്‌ഐ ഷാഫിക്കാണ് കുത്തേറ്റത്.  കുത്തിയ ആളെ അറസ്റ്റ് ചെയ്തു.

വെസ്റ്റ്ഹിൽ സ്വദേശിയായ പ്രമോദിനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് എസ്‌ഐക്ക് കുത്തേറ്റത്. സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു. അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 Kozhikode SI stabbed; accused arrested.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0