തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ച ആഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും.നാഷണൽ പെന്‍ഷന്‍ സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിൻ്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന ആഷ്വേർഡ് പെൻഷൻ സ്കീം 2026 ഏപ്രിൽ ഒന്നുമുതല് പ്രാബല്യത്തിൽ വരുത്തി ഉത്തരവിറക്കിയത്. 2026 ഏപ്രിൽമുതൽ നിലവിലുള്ള നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്കീം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ 50 എണ്ണം അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക. ഇത് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ശമ്പള സ്‌കെയിൽ അടിസ്ഥാനമാക്കിയായിരിക്കും. ക്ഷമാശ്വാസവും (ഡി.ആർ.) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കും.
Assured pension for state government employees from April 1

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.