പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റ ലഹരി മരുന്ന് കേസ് പ്രതി കീർത്തനയുടെ നില ഗുരുതരം #Keerthana

Post Image
വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. പങ്കാളിയുടെ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കീർത്തനക്ക് അഞ്ചുതവണയാണ് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്.

കഴിഞ്ഞ ശനിയാഴ്ച വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ചാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയ കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസ് ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെത്തുടർന്ന് പ്രതി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് ഇയാളുടെ മൊഴി. ബിആർസി അധ്യാപികയായ കീർത്തനയും ജിനീഷും കഴിഞ്ഞ രണ്ടുവർഷമായി ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് വെളിപ്പെടുത്തി.

ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കീർത്തനയുടെ ചില സുഹൃദ്ബന്ധങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതിനിടെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണികളും പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും ഇതിനായി ഒരാഴ്ച മുൻപ് കത്തി വാങ്ങിയെന്നും ജിനീഷ് മൊഴി നൽകിയിട്ടുണ്ട്.


Hashtags: #Keerthana #Vadakara #CrimeNews #KeralaCrime #MDMACase #Stabbing #PoliceStationAttack #CriticalCondition
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0