'വൃക്ക മാറ്റിവയ്ക്കണം, അവസ്ഥ മോശം';ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി #Thiruvananthapuram

 


ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ശിക്ഷാ വിധിക്കെതിരെ നൽകിയ അപ്പീലിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ജാമ്യം. ആരോഗ്യപരമായ കാരണങ്ങൾക്ക് പുറമെ, കേസിൽ പ്രതിക്കെതിരെയുള്ള തെളിവുകളുടെ അപര്യാപ്തത കൂടി പരിഗണിച്ചാണ് കോടതി നടപടി.

കേസിൽ സാക്ഷി പറഞ്ഞ രണ്ട് പേരിൽ ഒരാൾ തന്നെ കണ്ടിട്ട് പോലുമില്ല എന്ന് ജ്യോതിബാബു കോടതിയിൽ വാദിച്ചു. മൂന്ന് ഗൂഢാലോചന യോഗങ്ങൾ മൂന്നാമത്തെ ഗൂഢാലോചന യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും ജ്യോതിബാബു വ്യക്തമാക്കി.

പ്രതികൾക്ക് എതിരെ കോളുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സംസ്ഥാന സർക്കാരിൻ്റെ മറുപടി തന്നെയുണ്ടെന്ന് എതിർഭാഗം വാദിച്ചു.

പ്രതിക്കെതിരെയുള്ളത് ദുർബലമായ തെളിവുകൾ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും നിരീക്ഷണമുണ്ട്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വൃക്ക മാറ്റിവയ്ക്കലിനായി ദാതാവിനെ ലഭിച്ചോ എന്ന് ജ്യോതി ബാബുവിനോട് കോടതി ചോദിച്ചു.

 ദാതാവിനെ കണ്ടെത്താത്തതിനെ തുടർന്ന് ഉടൻ തന്നെ ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി കടന്നില്ല.അവസ്ഥ വളരെയേറെ മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ജ്യോതി ബാബു ആവശ്യപ്പെട്ടു. ജ്യോതിബാബുവിനെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കേസിൽ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു സുപ്രീംകോടതിയിൽ ജാമ്യം തേടിയത്.

 TPChandrasekharan murder case; Supreme Court grants bail to accused Jyothibabu

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0