നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ #Thiruvananthapuram


തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ചികിത്സയിൽ 11 മണിക്കൂറോളം കാലതാമസം വരുത്തിയതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായതെന്ന് പാലോട് സ്വദേശികളായ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

എന്നാൽ, മതിയായ അന്വേഷണമില്ലാതെയാണ് സസ്പെൻഷൻ നടപടിയെന്നും പ്രതിഷേധത്തിനിടെ സൂപ്രണ്ടിനെ ഡോക്ടർ മർദ്ദിച്ചുവെന്നും ആരോപിച്ച് സർക്കാർ സംഘടനയായ കെ.ജി.എം.ഒ.എ ആശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നൽകിയ നിർദ്ദേശം.

 Human Rights Commission orders investigation into baby's death during cesarean section

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0