തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിഞ്ഞിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്‌സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഇത് നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്ത്രീകളുടെ വാർഡിലെ വാതിലിലും ആരോ ശക്തമായി മുട്ടി തുറക്കാൻ ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഇല്ലെന്ന് പരാതി, ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമണിക്കൂർ ഒപി ബഹിഷ്‌കരിച്ച് സമരം നടത്തി. സുരക്ഷ ഒരുക്കാതെ രാത്രി കിടത്തിചികിത്സ നടത്തില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
അടുത്ത് പണി പൂർത്തിയായ കെട്ടിടം ഉണ്ടെങ്കിലും ഇത് തുറന്നിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന രോഗികളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും, പാറശാല താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ.
unidentified man hiding in restroom at perumkadavila community health center staffs protest against security lapse

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.