തളിപ്പറമ്പ്: സർ സയ്യദ് കോളേജിൻ്റെ പിൻ വശത്ത് നിന്ന് ഭ്രാന്തൻ കുന്നിലേക്ക് പോകുന്ന തളിപ്പറമ്പ് നഗരസഭയുടെയും കുറുമാത്തൂർ പഞ്ചായത്തിൻ്റെയും അതിർത്തി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചു. കൗൺസിലറുടേയും മെമ്പറുടേയും സഹകരണത്തോടെ സിറാജ് മാഷിൻ്റെ നേത്രത്വത്തിൽ സർ സയ്യിദ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ. ബദരിയ നഗർ മുനിസിപ്പൽ വാർഡ് കൗൺസിലർ റഫീഖ് പി, വരടൂൽ വാർഡ് മെമ്പർ നജ്മ മുസ്തഫ എന്നിവരുടെ സഹകരണത്തോടെ വർഷങ്ങളായുള്ള ഈ ഗതാഗതപ്രശ്നത്തിന് താൽക്കാലിക പരിഹാരം ലഭിച്ചു.
ഏകദേശം 300 മീറ്ററോളം നീളമുള്ള റോഡ്, നിലവിലുള്ള ഒവുചാലിൽ വാഹനങ്ങൾ തെന്നി വീണ് ദിവസേന അപകടങ്ങൾ പതിവായിരുന്നു. ഓവുചാൽ ഉള്ളതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. തളിപ്പറമ്പ് താലൂക്ക് വികസന സമിതിയുടെ മുമ്പാകെ വന്ന പരാതികളിൽ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള ഈ റോഡിൻ്റെ അവസ്ഥ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ മുന്നിൽ അവതരിപ്പിക്കുകയും ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ താൽക്കാലിക അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെയും കൗൺസിലറുടെയും എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓവുചാല് നികത്തി താൽക്കാലിക പരിഹാരം കാണുകയായിരുന്നു.മാതൃകപരമായ ഈ പ്രവർത്തനത്തെ പ്രദേശവാസികളും വാഹന യാത്രകരും അനുമോദിച്ചു.
sir syed college bhranthan kunnu road

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.