മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി - നാഗാ സംഘർഷം രൂക്ഷം #Manipur


ഇംഫാൽ:സമാധാന ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ വീണ്ടും സംഘർഷം പുകയുന്നു. ഒരിടവേളയ്ക്ക് ശേഷം കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സംസ്ഥാനം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്. നിലവിൽ ഉഖ്‌റുൽ മേഖലയിലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നത്. സംഘർഷം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ നിരവധി വീടുകൾ തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച സുരക്ഷാ നടപടികൾ ശക്തമാക്കിയത്. അതേസമയം കുക്കി - നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങളിൽ ചുരന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ  പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. 

 Kuki-Naga conflict escalates; Curfew declared in Ukhrul, houses set on fire

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0