കണ്ണൂർ:കണ്ണൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്ലക്സ് ബോർഡുകൾ. കളളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോർഡിൽ എഴുതിയിരിക്കുന്നത്. പയ്യന്നൂർ കാരയിലെ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ. കാരയിലെ സഖാക്കൾ എന്ന സമൂഹ മാധ്യമങ്ങളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം വി കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഎംന് എതിരെ ആരോപണവുമായി കുഞ്ഞികൃഷ്ണൻ എത്തിയിരുന്നു.
കൊല്ലപ്പെട്ട ധനരാജിൻ്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നുമാണ് മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.
പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.
Flex board supports v kunhikrishnan in kannur

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.