പടക്ക നിർമാണശാലയിൽ തീപിടിത്തം;18 പേര്‍ മരിച്ചു, ഇതില്‍ ഭൂരിഭാഗവും സ്ത്രീകൾ #Explosion

 


വിജയവാഡ:ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമാണശാലയിൽ തീപിടിത്തത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. സമർലക്കോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലിയിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്.

മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ കാക്കിനടയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രി വംഗലപുടി അനിത, ജില്ലാ കളക്ടർ എസ്. ഷാൻ മോഹൻ, എസ്പി ശ്രീ ബിന്ദു മാധവ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

വെറ്റ്‌ലപാലം ഗ്രാമത്തിലെ അടബല വീരബാബുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് യൂണിറ്റുകൾ. 2027 വരെ പ്രവർത്തിക്കാൻ കെട്ടിട യൂണിറ്റിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു.

 Fire breaks out at firecracker factory 18 people burnt to death most of the dead are women

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0