അതിര്‍ത്തി തര്‍ക്കം;അതിക്രമിച്ചു കയറി ആക്രമം: സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച പ്രതി പിടിയിൽ #Thaliparamba

 


തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച കേസ് നല്കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിക്കുകയും മകളുടെ രണ്ടരപവന് താലിമാലയും മൊബൈല് ഫോണും പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.

മാവിച്ചേരി കാർക്കീലിലെ സുശീലനെയാണ്(52) തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം.മാവിച്ചേരി കാർക്കീൽ മൊട്ടമ്മൽ വീട്ടിൽ സഹജൻ്റെ ഭാര്യ എം.ഷൈനി(45), അമ്മ യശോദ(70) എന്നിവർക്കാണ് പരിക്കേറ്റത്.ഷൈനിയുടെ 2,91,000 രൂപ വിലമതിക്കുന്നു. രണ്ടരപവൻസ്വർണ്ണമാലയും 9000 രൂപയുടെ മൊബൈൽഫോണും സുശീലൻ പിടിച്ചുപറിച്ച് കൊണ്ടുപോയതായും പരാതിയുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0