കോഴിക്കോട്‌ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ ആദരവ് #Kozhikode

 


കോഴിക്കോട്: കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിൻ്റെ ആദരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ്, ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥിരം അപകട മേഖലയായ മാക്കലിൽ വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്ന് മോട്ടോർ വാഹന ഇൻസ്പെക്ടർ വിനു ജോസ് പറഞ്ഞു.

ഷിനോജിൻറേത് മാതൃകാപരമായ പ്രവൃത്തിയാണ്. റോഡിലിറങ്ങുമ്പോൾ കുട്ടികളെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന ഇൻസ്പെക്ടർ വ്യക്തമാക്കി. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. റോഡിന് കുറുകെ ഓടിയ കുഞ്ഞ് ഷിനോജിൻ്റെ സമയോചിതമായ ഇടപെടലിലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തൈയിൽ എന്ന സ്വകാര്യ ബസിനു മുന്നിലേക്കാണ് പിഞ്ചുകുട്ടി ഓടി കയറിയത്.യാത്രക്കാർക്ക് അപകടം ഉണ്ടാക്കാത്ത രീതിയിലാണ് വണ്ടി വലത്തോട്ട് വെട്ടിച്ച് നിർത്തിയതെന്നും ഇല്ലെങ്കിൽ കുട്ടി ബസിനടിയിലായേനെയെന്നും ഡ്രൈവർ ഷിനോജും പറഞ്ഞിരുന്നു. എല്ലാം ദൈവത്തിൻ്റെ അനുഗ്രഹമാണ്. സംഭവത്തിൻ്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. രണ്ടുദിവസം ജോലിക്ക് വരാൻ പോലും കഴിഞ്ഞിരുന്നില്ല. സംഭവം നടക്കുമ്പോൾ തൻറെ കുഞ്ഞിനെയാണ് ഓർമ്മ വന്നതെന്നും ഷിനോജ് പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0