ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. #Kannur_Accident


 കണ്ണൂർ:
കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങൾ കയറ്റിപോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
ചമ്പാട്, അരയകുൾ കുറിച്ചിക്കരയിലാണ് അപകടം. ചമ്പാട്, അരയകുൾ കുറിച്ചിക്കരയിലാണ് അപകടം. പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന ശരവണ ബസ്, സൈഡ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനുമായി ഇടിച്ചു.

പിക്കപ്പ് വാൻ ഡ്രൈവറെയും വാനിലുണ്ടായിരുന്ന ഒരു കുട്ടിയെയും പരിക്കേറ്റു. അവരെ ഉടൻ തന്നെ പാനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ, പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള ഒരു നഴ്സറിയുടെ മതിലിൽ ഇടിച്ചു. പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു, ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു.

 Kannur Chambad bus and pickup van collide; two people including the driver injured.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0