മാലിന്യ സംസ്കരണം അശാസ്ത്രീയമായി നടത്തിയതിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14,000 രൂപ പിഴ ചുമത്തി #Pilathara


 ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചന്തപ്പുര നഗരസഭയിൽ പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി. ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ചാക്കുകളിൽ ഒന്നിച്ചു കൂട്ടിയിട്ടതിന് കമല കോംപ്ലക്സിൻ 5000 രൂപയും, മാലിന്യങ്ങൾ പൊതു റോഡിനു സമീപം കൂട്ടിയിട്ടതിന് തിരുവാതിര സ്റ്റോറിന് 2000 രൂപയും പിഴയിട്ടു.

സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതിന് ചന്തപ്പുര ഫാർമസി, ബുൾ ബുൾ ബ്യൂട്ടി പാർലർ & ടൈലറിങ് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് 1000 രൂപ വീതവും പിഴയിട്ടു. ചന്തപുരയിൽ പ്രവർത്തിക്കുന്ന സി. പി സ്റ്റോർ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ പുറക് വശത്ത് വലിയ തോതിൽ മാലിന്യ കൂമ്പാരം കണ്ടെത്തിയതിനെ തുടർന്നു സ്ഥലമുടയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴയിട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ആവരണം ചെയ്യപ്പെട്ട നിലയിലാണ് പ്രദേശം പരിശോധനയിൽ കണ്ടത്. പ്രദേശത്ത് നിന്ന് മാലിന്യങ്ങൾ എടുത്തുമാറ്റി സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനു സ്ഥലമുടമയെ അറിയിക്കാൻ സ്‌ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ഡിബിൽ സി കെ,കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു.

 unscientific waste management.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0