അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് കാപ്പ ചുമത്തി ജയിലിലടച്ചു. #Kappa_Act

 


കണ്ണൂർ:
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറ്റാരിപറമ്പ് ചുണ്ടയിൽ സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അമൽരാജ് (28)ക്കെതിരെ കേസെടുത്ത് ജയിലിലേക്ക് അയച്ചു. കണ്ണവം സലാവുദ്ദീൻ കൊലക്കേസിലും മറ്റ് കൊലപാതകശ്രമ കേസുകളിലും മാരകായുധങ്ങൾ കൈവശം വച്ചിരിക്കുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യുക, പൊതുസമാധാനം തകർക്കുക തുടങ്ങിയ അഞ്ച് കേസുകളിലും ആർ.എസ്.എസ് പ്രവർത്തകനായ അമൽരാജ് പ്രതിയാണ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ കളക്ടറുടെ പ്രതിരോധ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവിന്റെ നേതൃത്വത്തിൽ 16-ാം തീയതി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു.

 RSS activist accused in five criminal cases, jailed for Kappa.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0