തിരുവനന്തപുരം:സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോകസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം, രൂക്ഷമായ കാലവർഷക്കെടുതി, തുടങ്ങിയ ഘട്ടങ്ങളിലൊക്കെ പ്രവാസിസമൂഹത്തിൻ്റെ കരുതൽ കേരളം നല്ല രീതിയിൽ അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോക കേരളസഭ സംബന്ധിച്ച് പലർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴതു മാറിയെന്നും അദ്ദേഹം പറഞ്ഞു. നാടിൻ്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തിൽ പ്രവാസികളിൽനിന്ന് നിരവധി നിർദ്ദേശങ്ങളുണ്ടായി.
പ്രവാസികൾക്ക് സഹായിക്കാനാകുന്ന മേഖലകൾ കണ്ടെത്തി സർക്കാരിനു കഴിയണം. സംസ്ഥാനവും സർക്കാരും എല്ലാക്കാലത്തും പ്രവാസികൾക്കൊപ്പം നിന്നിട്ടുണ്ട്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കേരളം നവീകരിക്കപ്പെടണം. അല്ലെങ്കിൽ പിന്തള്ളപ്പെടും. വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നി ഒരു കേരളത്തിനാണ് പ്രവർത്തിക്കുന്നത്. അതിന് പ്രവാസികളിൽനിന്നു സഹായമുണ്ടാകുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ പത്തു വർഷംകൊണ്ട് വലിയ നേട്ടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ പ്രധാന ഭാഗങ്ങൾ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. മാർച്ചാകുമ്പോൾ ഒരു ഘട്ടം പൂർത്തിയാകും. ഇത് കേന്ദ്രം സംസ്ഥാനത്തിനു നൽകിയ ഉറപ്പാണ്. അതിനനുസരിച്ചുള്ള നടപടികൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിൻ്റെ ഏതു ഭാഗത്തു ചെന്നാലും മനസ്സും ശരീരവും കേരളത്തോടൊപ്പമാണെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലി പറഞ്ഞു. നമ്മുടെ നാട്ടിൽ എന്തു പടുത്തുയർത്തിയാലും അതിൽ ഒരു വിദേശമലയാളിയുടെ സഹായമുണ്ടാകും. ഒരു ഘട്ടത്തിൽ ഇന്ത്യയെ സാമ്പത്തികപ്രശ്നം പിടികൂടിയപ്പോൾ രക്ഷിച്ചതിൽ പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിൻ്റെ ഏത്കോണിലായാലും കേരളത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് നമ്മള്‍, വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി.രവി പിള്ള പറഞ്ഞു. ഗൾഫിലും മറ്റു രാജ്യങ്ങളിലും നിക്ഷേപകരെ ആകർഷിക്കാനായി വലിയ ഇളവുകളാണു സാധ്യത. അതു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിലും കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ നോർക്ക് റൂട്ട്‌സിലെ സിഡൻ്റ് വൈസ് പ്രസിഡൻ്റ് പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, നോർക്ക സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ സംസാരിച്ചു.
'Pravasi helped us overcome crises, the government is always with them' - Pinarayi Vijayan.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.