ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും. #KSEB


 തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾ ഫെബ്രുവരിയിൽ ഇന്ധന സർചാർജ് നൽകേണ്ടതില്ല. അതേസമയം, ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽ നിന്ന് യൂണിറ്റിന് നാല് പൈസ ഇന്ധന സർചാർജ് ഈടാക്കും. ജനുവരിയിൽ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറച്ചതിനാൽ ഫെബ്രുവരിയിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെയും സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ താരിഫ് റെഗുലേഷനുകളുടെയും ചട്ടങ്ങൾ പ്രകാരം, 2023 ഏപ്രിൽ മുതൽ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന വൈദ്യുതി വിലയിലെ വ്യതിയാനം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജായി കൈമാറാൻ വിതരണക്കാരെ അനുവദിച്ചു. അതനുസരിച്ച്, ഡിസംബറിലെ വൈദ്യുതി വാങ്ങൽ ചെലവിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയിലെ ഇന്ധന സർചാർജ് കണക്കാക്കിയത്.

 Electricity bill to decrease in February.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0