ഫെയ്‌സ് ക്രീം മാറ്റിവെച്ചതിനെചൊല്ലി തര്‍ക്കം; അമ്മയെ കമ്പിപ്പാര കൊണ്ട് മര്‍ദിച്ച മകൾ അറസ്റ്റിൽ. #Kochi

 


കൊച്ചി:
 ഫെയ്‌സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച മകള്‍ പിടിയില്‍. മകളുടെ മർദ്ദനത്തിൽ അമ്മ സരസു (70) യുടെ വാരിയെല്ല് ഒടിഞ്ഞു. സരസു ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കമ്പിപ്പാര കൊണ്ട് അടിച്ചതിനെ തുടർന്ന് സരസുവിന്റെ നിലവിളി കേട്ട നാട്ടുകാർ  രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.  ഫെയ്‌സ് ക്രീം മാറ്റിവെച്ചത് ചോദ്യം ചെയ്ത് നിവ്യ, സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


നിവ്യ ഒരു ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. മുമ്പ് അമ്മയുമായി വഴക്കിട്ടിട്ടുണ്ട്. കമ്പിപ്പാര കൊണ്ട് അടിച്ചതിന് പോലീസ് കേസെടുത്തതായി അറിഞ്ഞതോടെ നിവ്യ ഒളിവിൽ പോയി. വയനാട് മാനന്തവാടിയിൽ നിന്ന് നിവ്യയെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

 Daughter arrested for beating mother with a metal rod, breaking her ribs for putting away face cream.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0