വീട്ടുവരാന്തയിൽ വച്ച ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ പിടികൂടി #Kannur


 കണ്ണൂർ: കണ്ണൂർ ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്‌പക്ടർ എസ്ഐ ലതീഷിൻ്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ഈ കഴിഞ്ഞ 10/01/2026 ന് പുലർച്ചെയാണ് സംഭവം നടന്നത്. സിറ്റി കമ്മീഷണർ നിതിൻ രാജ് ഐ.പി.എസ്.സിയുടെ നിർദ്ദേശപ്രകാരം എസ്.സി.പി പ്രദീപൻ കണ്ണിപൊയിലിൻ്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി.സി.ലതീഷിൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു. സംഭവസ്ഥലത്തും പരിസരങ്ങളിലുമുള്ള നിരവധി പേരെ ചോദ്യം ചെയ്തു പരിസരത്തെ നിരവധി സി.സി.ടി.വി പരിശോധിച്ചു.

പുലർച്ചയായതിനാൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ ബർണശേരിയിലെ ജിഷാന്ത് ജോൺ ഫെർണാണ്ടസിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് പ്രതി ഇത്തരത്തിൽ കുറ്റം ചെയ്യാനുള്ള കാരണമെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സി.സി ലതീഷിന് പുറമെ അഡീഷണൽ എസ്.ഐ കരുണാകരൻ, എസ്.ഐ മാരായ ആർ.പി വിനോദ്, എസ്. രഞ്ചിത്ത്, ഇ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒ മാരായ മിഥുൻ, പ്രമീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ബർണ്ണശ്ശേരിയിലും പരിസരത്തും സിറ്റി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം എസ്.സി.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ ഇൻസ്‌പക്ടർ ലതീഷും സംഘവും മൂന്നു ദിവസമായി നടത്തിയ പോലീസ് പരിശോധനയിൽ ലഹരി ഉപയോഗത്തിന് 2 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലഹരിക്കെതിരെയുള്ള പോലീസിൻ്റെ നട പടികൾ തുടരുമെന്നും പോലീസ് പറഞ്ഞു.

Arrest 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0