ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര നിർദേശം

 


പത്തനംതിട്ട: ജീവിച്ചിരിക്കുന്ന ഒരാളോട് സ്വന്തം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്തിൻ്റെ നോട്ടീസ്! പത്തനംതിട്ട പ്രമാടം പഞ്ചായത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇളകൊള്ളൂർ സ്വദേശിയായ ഗോപിനാഥൻ നായർക്കാണ് താൻ മരിച്ചെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച് നോട്ടീസ് ലഭിച്ചത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് അധികൃതർ ഈ വിചിത്രമായ നടപടി സ്വീകരിച്ചത്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശം.

അതേസമയം, 64 കാരനായ ഗോപിനാഥനെ ആധാർ കാർഡുമായി ഈ പഞ്ചായത്തിൽ നേരിട്ട് എത്തിച്ച് ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആണ് മകൻ്റെ ശ്രമം. ജോയിൻറ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത് എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

 Panchayat issues strange directive, issuing notice to living person to produce death certificate,

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0