കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്; #CITU

 


ചട്ടുകപ്പാറ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 12 ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചെറാട്ട്മൂല യൂണിറ്റ് കൺവെൻഷൻ ആഹ്വാനം ചെയ്തു.

സിഐടിയു മയ്യിൽ എരിയ പ്രസിഡന്റ് കെ. നാണു പരിപാടി ഉദ്ഘാടനം ചെയ്തു. പി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വേശാല ഡിവിഷൻ സെക്രട്ടറി കെ. രാമചന്ദ്രൻ, പ്രസിഡന്റ് എ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ബി. ദാമോധരൻ സ്വാഗതം പറഞ്ഞു.

Construction Workers Union 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0