രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ പരാതി; അറസ്റ്റ് രേഖപ്പെടുത്തി പോലീസ്


 പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. രാത്രി 12.30ഓടെ പാലക്കാട് നിന്ന് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് അറസ്റ്റ്.രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പുതിയ പരാതിയോടെ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതി ജനുവരി 21 വരെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലത്സംഗം ചെയ്തതെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഗര്‍ഭച്ഛിദ്രത്തിന് രാഹുല് നിര്‍ബന്ധിച്ചുവെന്നും ബലത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായി ബലത്സംഗം ചെയ്തുവെന്ന്‍ അതീജിവിത നൽകിയ പരാതിയിൽ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ തന്നോട് നിർബന്ധിച്ചു സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0