ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം #Thiruvananthapuram

 


തിരുവനന്തപുരം:ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിലേക്ക് കരാര് നിയമനം നടത്തുന്നു. ഓഡിയോമെട്രിക് അസിസ്റ്റൻ്റ്, റേഡിയേഷൻ തെറാപ്പി ടെക്‌നോളജിസ്റ്റ്, ഡെൻ്റൽ സർജൻ, ഡെവലപ്‌മെൻ്റൽ തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നത്.

ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി/ഡിപ്ലോമ ഇന്‍ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് യോഗ്യതയും ആര്‍.സി.ഐ രജിസ്‌ട്രേഷനുമാണ് ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യം. റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജി കോഴ്‌സ്, ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് രജിസ്ട്രേഷന്‍, കൊബാള്‍ട്ട് മെഷീനിലെ പ്രവൃത്തിപരിചയം അഭികാമ്യം.

ഡെൻ്റൽ സർജൻസ് തസ്തികയിലേക്ക് ബാച്ചിലർ ഓഫ് ഡെൻ്റൽ സർജറിബിരുദവും സംസ്ഥാന ഡെൻ്റൽ കോളേജിൽ സ്ഥിരം രജിസ്ട്രേഷനും ആവശ്യമാണ്. ഡെവലപ്‌മെൻ്റൽ തെറാപ്പി തസ്‌തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെൻ്റിൽ ബിരുദാനന്തര ഡിപ്ലോമ/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെൻ്റിൽ ഒരു വർഷത്തെ പ്രവർത്തനപരിചയം അഭികാമ്യം.

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മോഡേൺ മെഡിസിനില്‍ ബിരുദം, മെഡിക്കൽ കോളേജിൽ സ്ഥിരം രജിസ്ട്രേഷൻ എന്നിവ ഉണ്ടാവണം. അപേക്ഷകൾ ജനുവരി അഞ്ചിന് വൈകിട്ട് നാലിനകം എൻ.എച്ച്.എം ഓഫീസിൽ നേരിട്ടോ തപാലയോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കാം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0