കോഴിക്കോട്: കുന്ദമംഗലത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഒരു അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയിൽ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാട്ടുവെട്ടുകാരനാണ് അസ്ഥികൂടം ആദ്യം കണ്ടെത്തിയത്. കാട് വെട്ടുമ്പോള്‍ അസ്ഥികൂടം കാണുകയായിരുന്നു. സമീപത്ത് നിന്ന് ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടമെന്ന് പോലീസ് സംശയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.
Kozhikode Human skeleton found in vacant lot a bag also found nearby.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.