എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ #Kerala


2026-ൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഐ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക് മാറ്റിയത്.

നിലവിൽ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിക്കുകയും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ 2026 ഫെബ്രുവരി 17-ന് ആരംഭിച്ച മാർച്ച് പത്ത് വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ ഒമ്പത് വരെയും നടക്കും. പുതുക്കിയ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം:

വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക 

ഹോം പേജിൽ കാണുന്ന Examination എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക

'CBSE Class 10 Board Exam 2026' അല്ലെങ്കിൽ 'CBSE Class 12 Board Exam 2026' എന്ന ലിങ്ക് കണ്ടെത്തുക.

പുതുക്കിയ ടൈംടേബിൾ PDF ഫോർമാറ്റിൽ ദൃശ്യമാകും.

തീയതികൾ കുറിച്ചെടുക്കുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക.

CBSE publishes revised timetable

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0