തിരുവനന്തപുരം :കേരള വാട്ടർ അതോറിറ്റി ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യകുടിവെളള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്നു മുതൽ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്.
2026-ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിന്, നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ പുതുതായി ആനുകൂല്യം ആവശ്യമുള്ളവർക്ക് അപേക്ഷ നൽകണം. അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന് മുമ്പ് http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ നൽകാം.
വിവരങ്ങളുടെ ഇ-അബാക്കസ് വിവരങ്ങൾ വാട്ടർ ചാർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുമ്പ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്‌താൽ മാത്രമേ അപേക്ഷ നൽകാവൂ പരിഗണിക്കുകയുള്ളൂ.
അതേസമയം വാടകവീടുകളിൽ താമസിക്കുന്നവർക്കും ഈ വർഷം മുതൽ ബിപിഎൽ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തിൽപ്പെട്ട അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീട്ടുടമസ്ഥൻ്റെ സമ്മതപത്രവും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ടർ അതോറിറ്റി സെക്ഷൻ ഒഫീസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916-ൽ വിളിക്കുകയോ ചെയ്യുക.
free drinking water for bpl consumers applications can be made till january 31

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.