ബി.എഡ് വിദ്യാർത്ഥിനിയെ ഓഫീസിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരെ അറസ്റ്റ് ചെയ്തു. #HYDERABAD#SEXUAL_HARASSMENT


 ഹൈദരാബാദ്: ലൈംഗികാതിക്രമക്കേസിൽ കേന്ദ്ര സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ഒഡീഷയിൽ നിന്നുള്ള 27 വയസ്സായ ബിഎഡ് വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. ഓഫീസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിനിടെ മറ്റൊരു പ്രൊഫസറായ ഡോ. എ ശേഖർ റെഡ്ഡി ഫോട്ടോ എടുത്തതായും വിദ്യാർഥി ആരോപിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് റെഡ്ഡി ഇവരെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം, വിദ്യാർഥിനി ലൈംഗിക പീഡന വിരുദ്ധ സമിതിയെ സമീപിക്കുകയായിരുന്നു. ബിഎൻഎസ് ആക്ടിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പോലിസ് കേസെടുത്തത്.

സ്ത്രീകളെ ഉപദ്രവിക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് തിരുപ്പതി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഭക്തവത്സലം പറഞ്ഞു. പരാതിക്കാരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട്, ഇത്തരം കേസുകൾ ഭയമില്ലാതെ റിപോർട്ട് ചെയ്യണമെന്നും പോലിസ് വിദ്യാർഥികളോട് അഭ്യർഥിച്ചു.

Two assistant professors arrested after complaint of sexual harassment of B.Ed student inside office.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0