അയൽവാസിയുടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് തകർന്നുവീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. #Alappuzha


 ചേർത്തലയിലെ
അയൽപക്കത്തെ വീട്ടിൽ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരന്റെ ദേഹത്ത് ഗേറ്റ് ഇടിഞ്ഞുവീണ് മരിച്ചു. തെക്കൻ ചേർത്തലയിലെ പൊന്നാട്ട് സ്വദേശികളായ സുഭാഷിന്റെയും സുബിയുടെയും മകനായ ആര്യനാണ് മരിച്ചത്.

മറ്റ് കുട്ടികളോടൊപ്പം തള്ളിമാറ്റുന്നതിനിടയില്‍ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ആര്യനെ സമീപത്തുള്ളവർ പുറത്തെടുത്തു.

അർത്തുങ്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജു സഹോദരനാണ്.

 A five-year-old boy died after a gate collapsed while he was playing at his neighbor's house.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0