രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ ആക്രമണം; കാർ തകര്‍ത്ത് 25,000 രൂപ നഷ്ടമുണ്ടായതായി പരാതി. #Pariyaram


 പരിയാരം
: അമ്മാവൻ ഇലക്ഷന്റെ മുഖ്യ ഏജന്റായതിനാൽ അനന്തരവനെ ആക്രമിച്ച് കാർ നശിപ്പിച്ചതായി പരാതി. തിരുവട്ടൂർ പരത്തിയോട്ട് വളപ്പിൽ ശനിയാഴ്ച വൈകുന്നേരം പരിയാരം അങ്കണവാടി റോഡിൽ ലീഗ് പ്രവർത്തകൻ സാബിത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പി.വി. നിഹാലിനെ (48) മർദിച്ചു.

 തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പരിയാരം പഞ്ചായത്ത് മൂന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റായി നിഹാലിന്റെ അമ്മാവൻ മാറിയതായും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ലീഗ് പ്രവർത്തകർ പടക്കം പൊട്ടിച്ചെറിഞ്ഞതായും കാറിന് കേടുപാടുകൾ സംഭവിച്ചതായും പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ എതിർപ്പിന്റെ പേരിലാണ് അക്രമം നടത്തിയത്. കാറിന് കേടുപാടുകൾ സംഭവിച്ചതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയുണ്ട്. ഫഹാമി, നാസർ, റഷീദ് മാസ്റ്റർ, ജൗഹർ, ഖലീൽ, ഷഹബാസ്, അസൈനാർ. അയൂബ്, സമീർ, ഹരോൺ, കരിം മാസ്റ്റർ എന്നിവരും കേസിൽ പ്രതികളാണ്.

Case filed against 12-member gang




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0