തലശ്ശേരി: ബലാത്സംഗ കേസിലെ പ്രതിയെ 25 വർഷത്തിനു ശേഷം മംഗളൂരുവിൽ നിന്ന് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലെ ഒരു ലോഡ്ജിൽ നടന്ന ബലാത്സംഗ കേസിലെ മൂന്നാം പ്രതിയായ മംഗളൂരു സ്വദേശി നാസർ (52) പോലീസ് അറസ്റ്റ് ചെയ്തു.
കേസിൽ പ്രതിയായ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. കേരളത്തിലും കർണാടകയിലും വ്യത്യസ്ത പേരുകളിൽ ഇയാൾ താമസിച്ചിരുന്നു. കേസിൽ ഹാജരാകാത്തതിനാൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നാസറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു. 2000 സെപ്റ്റംബർ 18 നാണ് സംഭവം. എസ്ഐ എം.ടി.പി. സൈഫുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.കെ. നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Rape at a lodge in Thalassery, accused arrested

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.