ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ഒക്ടോബർ 2025 | #NewsHeadlines

• ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. ‘വാനോളം മലയാളം ലാല്‍’സലാം’ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചു.

• ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ഫലം നറുക്കെടുത്തു. തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്.

• വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക്‌ ഉജ്വല വിജയം. ഒരു ഇന്നിങ്സിനും 140 റൺസിനുമാണ് ആതിഥേയർ വിൻഡീസിനെ തോൽപ്പിച്ചത്.

• ആധാർ കാർഡിന്റെ നിർബന്ധിത പുതുക്കലിന്‌ ചുമത്തിയിരുന്ന ഫീസ്‌ ഒരു വർഷത്തേക്ക്‌ ഇ‍ൗടാക്കേണ്ടെന്ന്‌ സവിശേഷ തിരിച്ചറിയൽ അതോറിറ്റി തീരുമാനിച്ചു.

• കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ജപ്പാന്റെ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനായി ടാകൈച്ചി, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, സനായി ടാകൈച്ചി ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

• കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പ്പന കേരളത്തിൽ പൂർണമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചിൽ പ്രശ്നങ്ങളുണ്ടെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഈ നടപടി.

• ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും കടുത്തവിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാജ്യത്തെ നിയമവ്യവസ്ഥ നിയന്ത്രിക്കുന്ന ബുള്‍ഡോസര്‍ ഭരണമല്ല, നിയമവാഴ‍്ചയാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു.

• ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം.

• ഉല്പന്നം ലഭിക്കുമ്പോള്‍ മാത്രം പണം നല്‍കുന്ന സംവിധാനത്തില്‍ ഉപഭോക്താക്കളില്‍ നിന്നും വളഞ്ഞ വഴിയില്‍ കൊള്ള ചെയ്യുന്ന ഇ കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0