• സംസ്ഥാനത്ത് പുതുക്കിയ മഴ ജാഗ്രത നിദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര
കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ വീണ്ടും കനത്ത മഴ
ലഭിച്ചിരുന്നു. ഈ നില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
• ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് കേരളത്തിന്. ഉത്തരാഖണ്ഡിലെ
അമിനിറ്റി സിബിഎസ്‌ഇ പബ്ലിക് സ്‌കൂളിനെ രണ്ട്ഗോളുകൾക്കാണ് കേരളം
തകർത്തത്.
• റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നു
യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. അമേരിക്കയിൽനിന്ന് ഇന്ത്യ എണ്ണ
വാങ്ങുമെന്നാണ് പ്രതീക്ഷ. റഷ്യ ഒഴികെ ഏതു രാജ്യത്തുനിന്ന് എണ്ണ
വാങ്ങിയാലും വിരോധമില്ല എന്നും യു.എസ്.
• അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
• സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നായി ഈ വർഷം ജൂലെെ വരെ കാണാതായത് 6,667 പേരെയെന്ന് ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ ഒരോ വർഷവും വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.• ഫെന്റനൈൽ ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകൾ കടത്തിയതിന് രണ്ട്
ഇന്ത്യക്കാർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ക്രിമിനൽ പ്രവർത്തനങ്ങളിൽ
പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി
നിയന്ത്രണ ഓഫിസ് ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഓൺലൈൻ ഫാർമസിക്കെതിരെയും നടപടി
സ്വീകരിച്ചിട്ടുണ്ട്.
• പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ
ഇസ്രയേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലിം
നേതാക്കൾക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.