രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ഉടനെന്ന് സൂചന #Rahul_Mamkootathil

 

 യുവനടി ഉൾപ്പെടെയുള്ള ലൈംഗിക സന്ദേശ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജി ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേതാക്കൾ മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് രാജി ഉണ്ടാകുമെന്നാണ് സൂചന. രാജിവയ്ക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

രാഹുലിനെ വീണ്ടും മത്സരിപ്പിക്കില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. പരാതി ഗുരുതരമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു. ഇപ്പോൾ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ആരോപണങ്ങൾ ഉയരും. രാഹുൽ മാങ്കൂട്ടത്തിന്  ഒരു വിട്ടുവീഴ്ചയും നൽകരുതെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. എഐസിസി നേതാക്കൾ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി. ദീപ ദാസ് മുൻഷി, വിഡി സതീശൻ എന്നിവരുമായി ചർച്ചകൾ നടത്തി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്ന ആരെയും കോൺഗ്രസ് സംരക്ഷിക്കില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0