തിരുവന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കര്‍ ആരോപിക്കുന്നത്.
രാഹുലിന്‍റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയതെന്നും ഹണി ഭാസ്കര്‍ പറയുന്നു. രാഹുലിന്‍റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഹണി ഭാസ്‌കര്‍ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം.
രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയാറാണ്. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.