എറണാകുളം - ഷൊർണൂർ മെമു ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടി. ട്രെയിൻ നമ്പർ 66325/66326 സർവീസ് ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചു.
പ്രദേശത്തെ ജനങ്ങളുടെ യാത്രാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജൂണിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മെമു സർവീസ് വേണമെന്ന ആവശ്യം അവതരിപ്പിച്ചിരുന്നു. ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കത്ത് അയച്ചു.