ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ #latest_news

  
ചെറുകുന്ന്: ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കവിണിശ്ശേരി മുച്ചിലോട്ട് കാവിന് സമീപം താമസിക്കുന്ന കെ.വി കൃഷ്ണൻ (73) ആണ് മരിച്ചത്. ഭാര്യ: വസന്ത. മക്കൾ: രേഖ, രതീഷ്, രജിഷ, മരുമക്കൾ: പ്രശാന്ത് (കീഴറ), നിത (മട്ടന്നൂർ), മഹേഷ് (ഇരിവേരി). സഹോദരങ്ങൾ: രാമചന്ദ്രൻ, പത്മ (കിഴുന്ന). 

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0