നിയമസഭ സന്ദർശിച്ച് മോഹൻലാൽ #LATEST_NEWS
തിരുവനന്തപുരം: നടൻ മോഹൻലാൽ കേരള നിയമസഭ സന്ദർശിച്ചു. നിയമസഭയിൽ നിന്നുള്ള സമ്മാനം നൽകി സ്പീക്കർ എ എൻ ഷംസീർ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ ഹാളിലെത്തിയ മോഹൻലാലിന് നിയമസഭാ നടപടികളെക്കുറിച്ച് ഒരു ലഘു വിശദീകരണം നൽകി.
എല്ലാ കേരളീയർക്കും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാനും നടപടിക്രമങ്ങൾ മനസ്സിലാക്കാനും കഴിയുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. റസൂൽ പൂക്കുട്ടി, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.