ധർമ്മസ്ഥലയിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച #LATEST_NEWS



ധർമ്മസ്ഥലയിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച. ധർമ്മസ്ഥല കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങൾ അടങ്ങിയ ഫയലുകൾ പോലീസ് നശിപ്പിച്ചതായി റിപ്പോർട്ട്. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകൻ ജയന്ത് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാമെന്ന നിയമപ്രകാരമാണ് ഇത് നശിപ്പിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ പറയുന്നു. 2023 നവംബർ 23 ന് ഈ രേഖകൾ നശിപ്പിച്ചതായും മറുപടിയിൽ പറയുന്നു. ജസ്റ്റിസ് ഫോർ ഫ്രീ ആക്ഷൻ കമ്മിറ്റി അംഗമാണ് ജയന്ത്. ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ നിന്നാണ് ഈ വിവരാവകാശ മറുപടി ലഭിച്ചത്.

ഈ വിവരങ്ങൾ ആവശ്യപ്പെട്ട് 2024 സെപ്റ്റംബറിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു. അസ്വാഭാവിക മരണങ്ങളുടെ എണ്ണവും നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയിൽ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെ എണ്ണം 485 ആണ്. 2002 മുതൽ 2012 വരെയുള്ള കണക്കാണിത്. ഈ മരണങ്ങളുടെ എഫ്‌ഐആർ നമ്പറും മരണ സർട്ടിഫിക്കറ്റും ചോദിച്ചപ്പോൾ, രേഖകൾ നശിപ്പിച്ചു എന്നായിരുന്നു മറുപടി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0