മംഗളൂരു: ധർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. ധർമസ്ഥല ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി.
അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. മകളെ കാണാനില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്‍റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി.എൻ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Dharmasthala case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

Dharmasthala case
India
Karnataka
Latest News
Malayoram News
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, 'ആരോപണങ്ങള്‍ വ്യാജം' #Dharmasthala_case
Dharmasthala case
India
Karnataka
Latest News
Malayoram News
ധർമ്മസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം അടക്കം ചെയ്തതായി മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി. മൃതദേഹം അടക്കം ചെയ്ത സ്ഥലം പാറകൾ നിറഞ്ഞതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. പ്രകൃതിയിലെ മാറ്റം തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്നും തന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയായി നടക്കുന്ന മണ്ണ് നീക്കം ചെയ്യൽ പരിശോധനയിൽ, രണ്ട് സ്ഥലങ്ങളിൽ നിന്ന് മാത്രമേ അസ്ഥികൾ കണ്ടെത്തിയിട്ടുള്ളൂ. ഇതിനെത്തുടർന്ന്, സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ.
മലയാളി യുവതിയുടെ മൃതദേഹം അദ്ദേഹം അടക്കം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം സ്ഥലം കാണിച്ചുകൊടുത്തു. എന്നാൽ സ്ഥലം മുഴുവൻ പാറകൾ നിറഞ്ഞതാണ്. നിലം കുഴിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയിലെ മാറ്റം തിരച്ചിലിനെ സാരമായി ബാധിക്കുന്നു.
ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി #Dharmasthala_case
ധർമ്മസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം അടക്കം ചെയ്തതായി മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി. മൃതദേഹം അടക്കം ചെയ്ത സ്ഥലം പാറകൾ നിറഞ്ഞതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. പ്രകൃതിയിലെ മാറ്റം തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്നും തന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയായി നടക്കുന്ന മണ്ണ് നീക്കം ചെയ്യൽ പരിശോധനയിൽ, രണ്ട് സ്ഥലങ്ങളിൽ നിന്ന് മാത്രമേ അസ്ഥികൾ കണ്ടെത്തിയിട്ടുള്ളൂ. ഇതിനെത്തുടർന്ന്, സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ.
മലയാളി യുവതിയുടെ മൃതദേഹം അദ്ദേഹം അടക്കം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം സ്ഥലം കാണിച്ചുകൊടുത്തു. എന്നാൽ സ്ഥലം മുഴുവൻ പാറകൾ നിറഞ്ഞതാണ്. നിലം കുഴിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയിലെ മാറ്റം തിരച്ചിലിനെ സാരമായി ബാധിക്കുന്നു.
Dharmasthala case
Latest News
Malayoram News
National News
ധർമ്മസ്ഥലയിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച. ധർമ്മസ്ഥല കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങൾ അടങ്ങിയ ഫയലുകൾ പോലീസ് നശിപ്പിച്ചതായി റിപ്പോർട്ട്. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകൻ ജയന്ത് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാമെന്ന നിയമപ്രകാരമാണ് ഇത് നശിപ്പിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ പറയുന്നു. 2023 നവംബർ 23 ന് ഈ രേഖകൾ നശിപ്പിച്ചതായും മറുപടിയിൽ പറയുന്നു. ജസ്റ്റിസ് ഫോർ ഫ്രീ ആക്ഷൻ കമ്മിറ്റി അംഗമാണ് ജയന്ത്. ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ നിന്നാണ് ഈ വിവരാവകാശ മറുപടി ലഭിച്ചത്.
ഈ വിവരങ്ങൾ ആവശ്യപ്പെട്ട് 2024 സെപ്റ്റംബറിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു. അസ്വാഭാവിക മരണങ്ങളുടെ എണ്ണവും നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയിൽ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെ എണ്ണം 485 ആണ്. 2002 മുതൽ 2012 വരെയുള്ള കണക്കാണിത്. ഈ മരണങ്ങളുടെ എഫ്‌ഐആർ നമ്പറും മരണ സർട്ടിഫിക്കറ്റും ചോദിച്ചപ്പോൾ, രേഖകൾ നശിപ്പിച്ചു എന്നായിരുന്നു മറുപടി.
ധർമ്മസ്ഥലയിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച #LATEST_NEWS

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.