കവളപ്പാറ ദുരന്തബാധിതർക്കായി വാങ്ങിയ ഭൂമി മുസ്ലീം ലീഗ് നേതാവ് തട്ടിയെടുത്ത്. പോത്ത്കല്ല് ഗ്രാമപഞ്ചായത്ത് അംഗമായ സലൂപ്പ് ജലീലാണ് ഭൂമി തട്ടിയെടുത്തത്.
പുനരധിവാസത്തിനായി വാങ്ങിയ 25 സെന്റ് ഭൂമിയാണ് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗമായ സലൂപ്പ് തട്ടിയെടുത്തത്. റോഡരികിലുള്ള 25 സെന്റ് ഭൂമി സലൂപ്പിന്റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തനിലയിലാണ്. സലൂപ്പ് ഒരു ദുരന്തബാധിതനല്ല എന്നാണ് അന്വേഷണത്തിൽ നിന്നും മനസിലായത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.