എം.ആർ.എ റസ്റ്റോറൻ്റിൽ നിന്നു 45 ലക്ഷം രൂപ കവർന്ന 2 ജീവനക്കാർ അറസ്റ്റിൽ #latest_news

 
തലശേരി: എം.ആര്‍.എ റെസ്റ്റോറന്റില്‍ 45 ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ രണ്ടു ജീവനക്കാരെ തലശേരി പൊലിസ് അറസ്റ്റുചെയ്തു. മാഹി ഐ.കെ കുമാരന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിന് സമീപം മയലക്കര വളപ്പില്‍ മിനാന്‍ ഹൗസില്‍ മുഹമ്മദ് അന്‍ഷാദ്, കാസര്‍കോട് ഉപ്പള സെന്ററിലെ സീപേള്‍ അപ്പാര്‍ട്ട്മെന്റില്‍ അബ്ദുല്‍ റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റെസ്റ്റോറന്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 

നാരങ്ങാപ്പുറം എം.ആര്‍.എ റസ്റ്റോറന്റ്, ബേക്കറി ആന്‍ഡ് കഫേയിലാണ് തട്ടിപ്പ് നടന്നത്. 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റെസ്റ്റോറന്റ് അധികൃതരുടെ പരാതി.തലശ്ശേരി പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0