ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിൽ രക്തക്കറ കണ്ടെത്തി, അന്വേഷണം വ്യാപിപിച്ച് പൊലീസ് #New_bornbaby

 

ധൻബാദ് എക്സ്പ്രസിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ട്രെയിനിലെ എസ്4 കോച്ചിലെ രണ്ട് സീറ്റുകളിൽ രക്തക്കറ കണ്ടെത്തി. അത് കുഞ്ഞിന്റേതാണോ എന്ന്പരിശോധിക്കും. ആലുവയ്ക്കും ആലപ്പുഴയ്ക്കും ഇടയിൽ ഗർഭസ്ഥ ശിശു ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ആലുവ-ആലപ്പുഴ റൂട്ടിലെ ആശുപത്രികളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. സ്ത്രീ യാത്രക്കാരുടെ പേരുകൾ വേർതിരിച്ച് മൊഴി രേഖപ്പെടുത്തും. ട്രെയിൻ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഉപേക്ഷിക്കപ്പെട്ട ഗർഭസ്ഥ ശിശുവിന് ഏകദേശം നാല് മാസം പഴക്കമുണ്ട്.

അതേസമയം, ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് സർവീസ് നടത്തിയ ശേഷം കോച്ചുകളിൽ നടത്തിയ പരിശോധനയിൽ, ഇന്നലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഗര്ഭസ്ഥ ശിശുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത റെയിൽവേ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0