സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് ഈ മാസം 25ന് തുടക്കം; മന്ത്രി ജി ആര്‍ അനില്‍ #Supplyco #onam

തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും ഒരുങ്ങിയെന്ന് മന്ത്രി ജി ആര്‍ അനില്‍ കൈരളി ന്യൂസിനോട് പറഞ്ഞു. പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും, ഓണം ഫെയറുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വിവിധ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 25നാണ് സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുന്നത്.

അതേസമയം പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായും, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.


വെളിച്ചെണ്ണയ്ക്ക് ഒപ്പം അരിക്കും പൊതു വിപണിയില്‍ വില ഉയരുന്നുണ്ട്. അരിയുടെ വില നിയന്ത്രണത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. വരും ദിവസങ്ങളില്‍ സാധനങ്ങളുടെ വില വീണ്ടും കുറയുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു. സപ്ലൈകോയുടെ ഓണം ഫെയര്‍ ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഫെയറിലൂടെ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0