ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നായി
3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ
മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും
പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം
ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്.
ആഗോള അയ്യപ്പസംഗമത്തിൻ്റെ മുഖ്യരക്ഷാധികാരിയായി മുഖ്യമന്ത്രി പിണറായി വിജയൻ 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സർക്കാരും ദേവസ്വം ബോർഡും സംയുക്തമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ സാംസ്കാരിക സമൃദ്ധിയും ആത്മീയ ഐക്യവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള പ്രശസ്തരായ ആധ്യാത്മിക നേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണാധികാരികൾ, തുടങ്ങിയവർ പങ്കെടുക്കും.
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ദേവസ്വം മന്ത്രി വി എൻ വാസവൻ, റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് രക്ഷാധികാരികൾ. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, പി എ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ഒ ആർ ശിവൻ കേളു, ചീഫ് സെക്രട്ടറി വി. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ എന്നിവരാണ് ഉപരക്ഷാധികാരികള്‍.