കണ്ണൂർ : യുവാവിന്റെ എ ടി എം കാർഡ് കൈക്കലാക്കി 1,36,000 രൂപ തട്ടിയെടുത്തു. പെരളശേരി സ്വദേശി ആഷിഖിൻ്റെ (38) പണമാണ് തട്ടിയെടുത്തത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.
കണ്ണൂരിലെ പി വി എസ് ബാറിനടുത്ത് വച്ചാണ് യുവാവിന്റെ എ ടി എം കാർഡ് പ്രതി കബളിപ്പിച്ച് തട്ടിയെടുത്തത്. തുടർന്ന് 15 തവണകളായി യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു മോഷ്ടാവ് 1,36,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ഫോണിലേക്ക് പണം പിൻവലിച്ച സന്ദേശങ്ങൾ വന്നതോടെ യുവാവ് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ ടി എമ്മിലേയും പരിസരത്തെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.